
വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട കടയുടമകൾക്കും സംരംഭകർക്കും കൈത്താങ്ങായി സംസ്ഥാന സർക്കാർ. ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം നേരിട്ട കച്ചവടക്കാർക്ക് ആശ്വാസം പകരുന്ന സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന ക്യാബിനറ്റ് കൈക്കൊണ്ടു. മന്ത്രി കെ രാജനാണ് വാർത്താസമ്മേളനത്തിലൂടെ വിശദാംശങ്ങൾ അറിയിച്ചത്. ദുരന്തത്തിൽ കടകൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 52 ഉടമസ്ഥരുടെ 126 കടമുറികൾക്ക് നഷ്ടപരിഹാരം നൽകും. ഓരോ ഉടമയുടെയും ആദ്യത്തെ കടമുറിക്ക് 7 ലക്ഷം രൂപ വീതവും, തുടർന്നുവരുന്ന ഓരോ അധിക കടമുറിക്കും രണ്ടര […]
The post മുണ്ടക്കൈ – ചൂരൽമല: കടയുടമകൾക്കും സംരംഭകർക്കും കൈത്താങ്ങ്, നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ appeared first on Kairali News | Kairali News Live.
