
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി മുസ്ലിം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തെത്തിയതോടെയാണ് ഭിന്നത പരസ്യമായത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് രണ്ടത്താണി കുറ്റപ്പെടുത്തി. പാണക്കാട് തങ്ങളെ കരുവാക്കി ചില വ്യക്തികൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. പി.എം.എ. സമീർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്ന വികാരം അണികൾക്കിടയിൽ പുകയുന്നതിനിടെയാണ് ഈ നീക്കം. ALSO READ […]
The post മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി appeared first on Kairali News | Kairali News Live.
