
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലുള്‍പ്പെടെ സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് നിലവിലെ സമര പരിപാടികൾ താത്ക്കാലികമായി നീട്ടിവെക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) തീരുമാനിച്ചു. രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് തീരുമാനം. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ തീരുമാനമായത്. സർക്കാർ ഉറപ്പും രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സമരപരിപാടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. ALSO READ: ഇരവിപുരത്ത് ആർ.എസ്.പി.യെ വെല്ലുവിളിച്ച […]
The post മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു; ഒപി, ശസ്ത്രക്രിയകൾ നാളെ പുനഃരാരംഭിക്കും appeared first on Kairali News | Kairali News Live.
