
യുദ്ധം നടക്കുന്നതിനിടയിലും ഇറാനിലെ നഗരങ്ങളിൽ സ്ഥിതിഗതികൾ ശാന്തമെന്ന് സി എൻ എൻ റിപ്പോർട്ട്. ഇറാനിൽ നേരിട്ടെത്തിയ സിഎൻഎൻ പ്രതിനിധിയാണ് യുദ്ധസാഹചര്യത്തിലും രാജ്യം പുലർത്തുന്ന ഈ അസാധാരണമായ സാധാരണാവസ്ഥയെക്കുറിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്. സാധാരണഗതിയിൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ വിപണികളിലും പൊതുയിടങ്ങളിലും കാണാറുള്ള പരിഭ്രാന്തിയുടെ ലക്ഷണങ്ങളൊന്നും ഇറാനിൽ എവിടെയും പ്രകടമല്ല എന്ന് റിപ്പോർട്ടർ വ്യക്തമാക്കുന്നുണ്ട് നഗരങ്ങളിലെ കടകമ്പോളങ്ങളെല്ലാം പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണസാധനങ്ങളുടെയോ മറ്റ് അവശ്യവസ്തുക്കളുടെയോ ക്ഷാമം ഒരിടത്തുമില്ല. പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ഫ്രഷ് ഉൽപ്പന്നങ്ങൾ പോലും […]
The post യുദ്ധത്തിനിടയിലും ഇറാനിൽ എല്ലാം ശാന്തം appeared first on Kairali News | Kairali News Live.
