
ഉത്തർപ്രദേശിൽ ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപകൻ 105 തവണ ചൂരൽ കൊണ്ട് അടിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സോഷ്യൽ സയൻസ് അധ്യാപകനായ പ്രഖർ സിംഗ് പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. വ്യാഴാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. കുട്ടിയുടെ ഹോംവർക്ക് അപൂർണ്ണമാണെന്ന് കണ്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട അധ്യാപകൻ കുട്ടിയുടെ കാലുകളിൽ 105 തവണ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുൻപിൽ വെച്ചാണ് പത്ത് വയസുകാരനെ അടിച്ചത്. Also read: […]
The post രണ്ടാം ക്ലാസ്സുകാരന് 105 ചൂരലടി ; ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് യു പിയിലെ സ്കൂളിൽ ക്രൂരത appeared first on Kairali News | Kairali News Live.
