
ബംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17-ന് പ്രതി പരാതിക്കാരിയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പ്രോസിക്യൂഷൻ മുന്നോട്ട് പോയത്. ALSO READ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നു […]
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുമോ? വിധി ഇന്ന് appeared first on Kairali News | Kairali News Live.
