
ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തിര ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കൽ ഇവാക്വേഷൻ നടത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനത്തിലാണ്55 വയസ്സുകാരനെ രോഗിയെ കൊച്ചിയിലേക്ക് എത്തിച്ചത്. വിമാനത്തിൽ മൊബൈൽ ഇന്റൻസീവ് കെയർ യൂണിറ്റ് ക്രമീകരിച്ചായിരുന്നു നടപടികൾ. ഇന്നലെ സന്ധ്യയോടെയാണ് 55കാരന് ഹൃദയാഘാതം അനുഭവപ്പെട്ടത്. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലേക്ക് മാറ്റാറാണ് പതിവ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഹെലികോപ്റ്ററുകളോ എയർ […]
The post ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അതിവേഗ മെഡിക്കൽ ഇവാക്വേഷൻ; ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തിര ചികിത്സയ്ക്കെത്തിച്ചു appeared first on Kairali News | Kairali News Live.
