
ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി പുതിയ വിവാദം. ടീമിലെ ഒരു കളിക്കാരൻ ശ്രീലങ്കയിലെ കാൻഡിയിൽ താമസിച്ചിരുന്ന ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, ശ്രീലങ്കയ്‌ക്കെതിരായ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവം നടന്നത്. കാൻഡിയിലെ ടീം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയോടാണ് പാകിസ്ഥാൻ ടീമിലെ ഒരാൾ അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. ജീവനക്കാരി ശബ്ദമുയർത്തിയതോടെ ഹോട്ടൽ സ്റ്റാഫ് ഇടപെട്ട് സാഹചര്യം […]
The post ലോകകപ്പ് തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ താരത്തിനെതിരെ ഗുരുതര ആരോപണം appeared first on Kairali News | Kairali News Live.
