
വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടെയും വികസനത്തിന് ആവേശകരമായ തുടക്കം. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വട്ടിയൂർക്കാവ് നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. 531 കോടി രൂപയാണ് ജംഗ്ഷൻ വികസനത്തിനും അനുബന്ധ റോഡുകൾക്കുമായി ആകെ ചെലവഴിക്കുക. വികസനത്തിനായി ഭൂമി വിട്ടുനൽകിയ വ്യാപാരികളെ സർക്കാർ ചേർത്തുപിടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പുനരധിവാസത്തിനായി മാത്രം 81 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തിനായി 9 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്കായി […]
The post വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറുന്നു: വികസന പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു appeared first on Kairali News | Kairali News Live.
