
വലിയങ്ങാടിയിൽ അപകടഭീഷണിയിലുള്ള 16 കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും, അപകടം നടന്നത് ഇതിൽ ഉൾപ്പെട്ട കെട്ടിടത്തിലാണെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ വ്യക്തമാക്കി. ഈ കെട്ടിടങ്ങളിൽ പുതിയതായി ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും നിലവിലുള്ളവർക്ക് മാത്രമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും മേയർ അറിയിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ബലക്ഷയം അടിയന്തരമായി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മേയർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ […]
The post വലിയങ്ങാടി അപകടം; മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് 50,000 രൂപയും അനുവദിക്കും : മേയർ ഒ സദാശിവൻ appeared first on Kairali News | Kairali News Live.
