
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ ആദ്യം പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ അരിശംപൂണ്ട് ഷാഫി പറമ്പിൽ. പ്രതിഷേധിച്ച് വേദിയിൽ നിന്നിറങ്ങിപ്പോകാൻ ശ്രമിച്ച ഷാഫിയെ നേതാക്കൾ ഇടപെട്ട് പിടിച്ചുനിർത്തി. സതീശനുശേഷം വിളിച്ചപ്പോൾ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് വേദിയിൽ അരങ്ങേറിയത്. ജാഥ കുറ്റ്യാടിയിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശൻ എത്തിയതോടെ അദ്ദേഹത്തെ പ്രസംഗിക്കാനായി വിളിക്കുകയായിരുന്നു. എന്നാൽ സംസാരിക്കാൻ തയ്യാറായി മൈക്കിനടുത്തേയ്ക്ക് എത്തിയ ഷാഫി ഇതോടെ രോഷാകുലനായി. […]
The post വിഡി സതീശന് മുമ്പേ പ്രസംഗിക്കാൻ വിളിച്ചില്ല, പുതുയുഗ യാത്രാവേദിയിൽ ‘ഷാഫി ഷോ’; വൈറലായി നേതാക്കളുടെ പിടിവലി appeared first on Kairali News | Kairali News Live.
