
തിരുവനന്തപുരം വിളപ്പിൽശാല സി എച്ച് സി യിൽ എത്തിയ 37 കാരൻ മരിച്ച സംഭവത്തിൽ ചികിത്സ വൈകിയെന്ന ആരോപണം തെറ്റ്. രോഗി ആശുപത്രിയിലെത്തി ഒന്നര മിനിറ്റിനകം അകത്തുകയറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. ബോധത്തോടെ നടന്ന് ആശുപത്രിയിൽ എത്തിയ രോഗിക്ക് സിപിആർ നൽകാത്തത് ചികിത്സാപ്പിഴവെന്ന വാദം ശരിയല്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. തിരുവനന്തപുരം കൊല്ലംകോണം സ്വദേശി ബിസ്മിർ വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചത്. […]
The post വിളപ്പിൽശാല സി എച്ച് സിയിൽ 37 കാരൻ മരിച്ച സംഭവം; ചികിത്സ വൈകിയെന്ന ആരോപണം തെറ്റ്, നിർണായക സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു appeared first on Kairali News | Kairali News Live.
