
ഹരിയാനയിലെ ഫരീദാബാദിൽ വിവാഹമോചനക്കേസ് കോടതിയിലിരിക്കെ 30 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഗീതയും ഭർത്താവും തമ്മിലുള്ള വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായിരുന്നു. ഭർത്താവുമായും വീട്ടുകാരുമായും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്ന സംഗീത തന്റെ രണ്ട് കുട്ടികളോടൊപ്പം തനിച്ചാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഭർത്താവും ചില ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. […]
The post വിവാഹമോചനക്കേസ് കോടതിയിൽ; ഹരിയാനയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു appeared first on Kairali News | Kairali News Live.
