
ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബിഹാറിലെ ബക്‌സറിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിവാഹ ചടങ്ങുകൾക്കിടെ വധുവിന് വെടിയേറ്റത്. പതിനെട്ടുകാരിയായ ആരതി കുമാരി തന്റെ നിയുക്ത വരനൊപ്പം വേദിയിലിരിക്കെയാണ് അതിഥികൾക്കിടയിൽ നിന്നെത്തിയ ഒരാൾ വെടിയുതിർത്തത്. വധുവിന്റെ വയറ്റിലാണ് വെടിയേറ്റത്. ആരതിയുടെ അയൽവാസിയായ ദീൻബന്ധു എന്നയാളാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ ഉടൻ തന്നെ ആരതിയെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. […]
The post വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; ബിഹാറിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ appeared first on Kairali News | Kairali News Live.
