
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് പരുക്ക്. വാമനപുരം കണിച്ചോട് സ്വദേശിയായ മൂന്ന് വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മൂന്ന് വയസുകാരനായ കെൽവിൻ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. മൂക്കിനും വായയ്ക്കും നെറ്റിയിലും നായ കടിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം കുട്ടിയെ ആദ്യം വാമനപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുഖത്ത് വലിയ തരത്തിലുള്ള പാടുകളുണ്ട്.പ്രദേശത്ത് തന്നെ […]
The post വീട്ടിൽ കളിക്കുകയായിരുന്ന മൂന്ന് വയസുകാരന് തെരുവ് നായയുടെ ആക്രമണം; മുഖത്തും വായയ്ക്കും പരുക്ക് appeared first on Kairali News | Kairali News Live.
