
വാലന്റൈൻസ് വാരത്തിൽ പ്രണയത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. വീട്ടുജോലികൾ പങ്കിടുന്നത് പങ്കാളിയോടുള്ള കരുതലായി കാണണമെന്ന സന്ദേശവുമായി ‘കോർപ്ലേ സ്റ്റോർ’ എന്ന പേരിൽ ആപ്പിനുള്ളിൽ തന്നെ ഒരു പ്രത്യേക വിഭാഗത്തിന് കമ്പനി തുടക്കം കുറിച്ചു. വീട്ടുജോലികൾ ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അത് പ്രണയബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുമെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ വ്യത്യസ്തമായ പദ്ധതിയെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കുന്നു. വീട്ടുജോലികളിലെ അസമത്വം പ്രണയബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ക്യാമ്പയിൻ […]
The post വീട്ടുജോലി ഇനി വെറും പണിയല്ല, ‘കോർപ്ലേ’ ആണ്! വാലന്റൈൻസ് വാരത്തിൽ പുരുഷന്മാർക്കായി സ്റ്റോർ ഒരുക്കി ഫ്ലിപ്കാർട്ട് appeared first on Kairali News | Kairali News Live.
