
ടിവികെ (തമിഴ്നാട് വെട്രി കഴകം) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിക്കിടെ ആയിരുന്നു സംഭവം. അപകടത്തിൽ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ALSO READ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മതേതരത്വം ചില്ലുകൊട്ടാരം പോലെ തകരും; ഏറ്റവുമധികം […]
The post വീണ്ടും അപകട റാലി; വിജയ്‌യുടെ റാലിക്കിടെ അപകടം, രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.
