
കൃഷി വകുപ്പിന്റെ വൈഗ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തുടക്കമാകും. വൈഗ ഫെസ്റ്റിന്റെ 7-ാമത് പതിപ്പിനാണ് നാളെ തിരുവനന്തപുരം ആനയറയിൽ തുടക്കമാകുക. ഫെസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 11 മുതൽ 16 വരെയാണ് കാർഷിക പ്രദർശനമേള നടക്കുക. കാർഷിക ഉത്പന്നങ്ങളുടെ വിപണനവും സംസ്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച ഫെസ്റ്റാണ് വൈഗ. ഇത്തവണ 250 ഓളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് […]
The post വൈഗ കാർഷിക ഫെസ്റ്റിന് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും appeared first on Kairali News | Kairali News Live.
