
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. എൽപിജി (LPG) ലഭ്യതയിലുണ്ടായ കുറവ് കാരണം ജനങ്ങൾ വ്യാപകമായി ഇൻഡക്ഷൻ അടുപ്പുകളെ ആശ്രയിക്കുന്നത് വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോഗം വർദ്ധിച്ചെങ്കിലും ഏത് തരത്തിലുള്ള പ്രതിസന്ധിയെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും, നിലവിൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ALSO READ […]
The post വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ല; ആശങ്ക വേണ്ട : മന്ത്രി കെ. കൃഷ്ണൻകുട്ടി appeared first on Kairali News | Kairali News Live.
