
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പരിശീലനം സംബന്ധിച്ച് വ്യാപകമായി പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ച് സൈബർ പോലീസിന് പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലന പരിപാടികൾ ഇല്ലെന്നും ഇത് സർക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നുമാണ് ശബ്ദ സന്ദേശത്തിൽ പ്രധാനമായും പറയുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. Also read : അടി ഒതുങ്ങിയില്ലെങ്കിലും […]
The post വ്യാജ ശബ്ദസന്ദേശം; തെറ്റിദ്ധാരണ തിരുത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ appeared first on Kairali News | Kairali News Live.
