
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി. 2017-ൽ കൊടിമര പുനർനിർമാണത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന രീതിയിലുള്ള സാമ്പത്തിക അച്ചടക്കമില്ലായ്മ നടന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ,തുടർ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. […]
The post ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും appeared first on Kairali News | Kairali News Live.
