
കഴക്കൂട്ടം ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യേണ്ടി വരുന്നതും വലിയൊരു ബുദ്ധിമുട്ടായിരുന്നെന്നും, ഇതിന് പരിഹാരമെന്നോണം 2016 ലാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ‘ഇടത്താവളങ്ങൾ’ എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെ കേരളത്തിലുടനീളം 12 ഇടത്താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴക്കൂട്ടത്തെ ഇടത്താവളത്തിനായി ഏകദേശം 116 കോടി രൂപയാണ് ചിലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. […]
The post ശബരിമല തീർഥാടകർക്ക് തല ചായ്ക്കാൻ വഴിയിൽ തണലൊരുക്കി സർക്കാർ; കഴക്കൂട്ടം ശബരിമല ഇടത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
