
ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍. ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണസാമ്പിളുകള്‍ ജാംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ് ഐ ടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു. Also read: ‘ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ […]
The post ശബരിമല സ്വര്‍ണ്ണമോഷണക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി appeared first on Kairali News | Kairali News Live.
