
ശബരിമല സ്വർണ മോഷണക്കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന് ജാമ്യമില്ല. ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളിൽ എസ്ഐടി യുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീകോവിലിന്റെ കട്ടിളപാളിയിൽ പൂശാനുള്ള സ്വർണം സ്പോൺസർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം ഗോവർദ്ധന്റെ കടയിൽ നിന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഗോവർദ്ധൻ ശബരിമലയിൽ […]
The post ശബരിമല സ്വർണമോഷണ കേസ്: ഗോവർദ്ധന് ജാമ്യമില്ല appeared first on Kairali News | Kairali News Live.
