
ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും നീങ്ങുന്നു. കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച ദേവസ്വം ബെഞ്ച്, ശബരിമല കൊടിമര നിർമ്മാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ഒന്നര മണിക്കൂറിലധികം നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ, സ്വർണ്ണപ്പാളികളിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താൻ കോടതി അനുമതി നൽകി. ഇതുസംബന്ധിച്ച വിശദമായ ഇടക്കാല ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറപ്പെടുവിക്കും. ശബരിമല സ്വർണ്ണ മോഷണക്കേസിൽ സ്വർണ്ണത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി നിർണ്ണയിക്കുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിൽ പരിശോധന നടത്തിയേക്കും. […]
The post ശബരിമല സ്വർണ്ണ മോഷണം: അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്; കൊടിമര നിർമ്മാണത്തിൽ പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് appeared first on Kairali News | Kairali News Live.
