
ശബരിമല സ്വർണ്ണ മോഷണക്കേസിൽ (കട്ടിളപ്പാളി കേസ്) മൂന്നാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന് തിരുവനന്തപുരം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് മറ്റ് മൂന്ന് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ […]
The post ശബരിമല സ്വർണ്ണ മോഷണക്കേസ്: എൻ. വാസുവിന് ജാമ്യം, മറ്റ് പ്രതികളുടെ റിമാൻഡ് നീട്ടി appeared first on Kairali News | Kairali News Live.
