
ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത്. 2017-ൽ ശബരിമലയിലെ മണിമണ്ഡപം പുതുക്കിപ്പണിയുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറാക്കിയതിൽ ചട്ടലംഘനം നടന്നതായാണ് ആരോപണം. അഭിഭാഷക കമ്മീഷൻ എ.എസ്.പി. കുറുപ്പിനെതിരെ അന്നത്തെ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറായിരുന്ന വി. ഗോപാലകൃഷ്ണൻ ഐപിഎസ് ആണ് രംഗത്തെത്തിയത്. എ.എസ്.പി. കുറുപ്പ് ഹൈക്കോടതിയെ കബളിപ്പിച്ചെന്നും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. പതിനെട്ടാം പടിക്ക് ഇരുവശത്തുമുള്ള മണിമണ്ഡപം […]
The post ശബരിമലയിൽ അഭിഭാഷക കമ്മീഷന്റെ വഴിവിട്ട ഇടപെടൽ; എ.എസ്.പി. കുറുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വിജിലൻസ് ഓഫീസർ appeared first on Kairali News | Kairali News Live.
