
കൊച്ചിയിൽ നടന്ന പാർട്ടിയുടെ മഹാപഞ്ചായത്തിൽ അരങ്ങേറിയ വിവാദങ്ങൾക്ക് പിന്നാലെ തരൂരിനെ അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്. രാഹുൽ ഗാന്ധി ശശി തരൂരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. തരൂരിന്റെ പരാതികൾ കേൾക്കും. കൊച്ചിയിൽ ഉണ്ടായത് അവഗണന അല്ലെന്നും തെറ്റിദ്ധാരണ മാത്രം എന്നും തരൂരിനെ ബോധ്യപ്പെടുത്താനാവും രാഹുൽ ഗാന്ധിയുടെ ശ്രമം. പാർലമെന്റിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് പ്രശ്ന പരിഹാരത്തിന് നീക്കം നടക്കുന്നത്. മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്‍റെ പേര് ഒഴിവാക്കിയിരുന്നു. ഇതിൽ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. […]
The post ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; രാഹുൽ ഗാന്ധി തരൂരുമായി സംസാരിക്കും appeared first on Kairali News | Kairali News Live.
