
ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിനിടെ നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ. പരസ്പരം ബഹുമാനത്തോടെയുള്ള ചർച്ച ആയിരിക്കണമെന്നും തങ്ങൾക്ക് മേൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. “ഞങ്ങൾ യുദ്ധം നിർത്താൻ തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയ്യാറാണ്. എന്നാൽ ചർച്ചകൾ പരസ്പര ബഹുമാനത്തോടെയുള്ളതായിരിക്കണം. ഇറാനെതിരെ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്ന രീതിയിലാകരുത്. ഞങ്ങൾ ഞങ്ങളെത്തന്നെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ അവകാശങ്ങൾക്കപ്പുറം മറ്റൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല”. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. […]
The post സംഘർഷം അവസാനിപ്പിക്കാൻ പരസ്പരം ബഹുമാനത്തോടെയുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ appeared first on Kairali News | Kairali News Live.
