
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ തീരുമാനമായി. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. നോൺ മാനേജീരിയൽ ജീവനക്കാർക്കായി 01.04.2022 മുതലുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കാനാണ് അംഗീകാരം നൽകിയിരിക്കുന്നത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും 01/08/2022 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പരിഷ്കരിക്കാൻ അനുമതിയായി. Also […]
The post സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ ശമ്പള പരിഷ്കരണം; മലബാർ സിമൻ്റ്സിനും കെ.എസ്.എഫ്.ഇ.ക്കും ഉൾപ്പെടെ അംഗീകാരം appeared first on Kairali News | Kairali News Live.
