
കോൺഗ്രസ് എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് സീറ്റുകൾ ലേലത്തിന് വെക്കുന്ന ഒരു കച്ചവട സ്ഥാപനമായി അധപതിച്ചിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്ന ഏഴ് കോടിയുടെ കോഴ ആരോപണം അങ്ങേയറ്റം ഗൗരവകരമാണ്. സാധാരണക്കാരായ പ്രവർത്തകർ ചോരനീരാക്കി പണിയെടുക്കുമ്പോൾ, ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരുന്ന് കോടികൾക്ക് സീറ്റ് കച്ചവടം നടത്തുന്നതാണ് കോൺഗ്രസ് ശൈലിയെന്നും […]
The post സീറ്റുകൾ ലേലത്തിന് വെക്കുന്ന കച്ചവട സ്ഥാപനമായി കോൺഗ്രസ് മാറി: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
