
ബംഗലുരു സ്വദേശി സൂരജ് ലാമയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഡി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. കുവൈത്തില്‍ വിഷമദ്യദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെടുകയും പിന്നീട് നാടുകടത്തപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് കൊച്ചിയിലെത്തിയ സൂരജ് ലാമയെ ഒന്നര മാസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സമഗ്രാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. […]
The post സൂരജ് ലാമയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണം; പൊലീസിന് നിർദേശം നൽകി ഹൈക്കോടതി appeared first on Kairali News | Kairali News Live.
