
ചൂരൽമല ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാല് വയസ്സുകാരി നൈസയുടെ പേരിൽ പുതുവത്സര ദിനത്തിൽ മേപ്പാടിയിൽ കുട്ടികളുടെ കട ‘നൈസ ലിറ്റിൽ ലക്‌സ്’ തുറന്നു. പൊന്നോമനകളെയും ഭർത്താവിനെയും കവർന്ന ഉരുളോർമ വകഞ്ഞ് പുതുവർഷദിനത്തിൽ അതിജീവനത്തിന്‍റെ കൺകുളിർക്കുന്ന അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് അമ്മയായ ജസീല. കുഞ്ഞുടുപ്പുകൾ, കുട്ടികളുടെ ചപ്പൽ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ എന്നിവയെല്ലാമടങ്ങുന്ന കടയുടെ ഉദ്ഘാടനം ശ്രീ വിനോദ് കോവൂർ നിർവ്വഹിച്ചു. ആദ്യ വിൽപ്പനയിൽ കളിപ്പാട്ടം വാങ്ങാനെത്തിയത് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖാണ്. സ്‌നേഹസമ്മാനമായി […]
The post സ്നേഹത്തിന്‍റെ കളിപ്പാട്ടക്കട തുറന്ന് നൈസ മോൾ; ‘നൈസ ലിറ്റിൽ ലക്‌സിന്’ ഹൃദയഹാരിയായ തുടക്കം appeared first on Kairali News | Kairali News Live.
