
കമ്യൂണിസ്‌റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പി കൃഷ്‌ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ് ജി സുധാകരന്റെ പ്രസ്‌താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ. പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ജി സുധാകരൻ ടിവി ചാനലിൽ നടത്തിയ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്‌ണപിള്ള മന്ദിരം തകർത്തവർക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നത്. പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാനും ആക്ഷേപിക്കാനും എന്ത് വിലകുറഞ്ഞ അഭിപ്രായപ്രകടനം നടത്താനും കഴിയുന്ന തരത്തിലേക്ക് അദ്ദേഹം അധഃപതിച്ചതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ […]
The post സ്‌മാരകം തകർത്ത സംഭവം:’പി കൃഷ്‌ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ് ജി സുധാകരന്റെ പ്രസ്‌താവന’; സജി ചെറിയാൻ appeared first on Kairali News | Kairali News Live.
