
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടെ (DA) ആദ്യ ഗഡു അനുവദിച്ചുകൊണ്ട് ഉത്തരവായി. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ നടപടി. ഇതോടെ ഈ മാസത്തെ ശമ്പളത്തോടൊപ്പം മൂന്ന് ശതമാനം ഡിഎ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസ (DR) കുടിശ്ശികയും ഇതോടൊപ്പം വിതരണം ചെയ്യും.നിലവിൽ 22 ശതമാനമായിരുന്ന ക്ഷാമബത്ത, പുതുക്കിയ ഉത്തരവ് പ്രകാരം 25 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. പരിഷ്കരിച്ച ഈ തുക മാർച്ചിലെ ശമ്പളത്തിനും പെൻഷനും ഒപ്പം ജീവനക്കാരുടെ കൈകളിൽ എത്തും. ALSO READ : […]
The post സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാരിന്റെ കരുതൽ ; ഡിഎ, ഡിആർ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു appeared first on Kairali News | Kairali News Live.
