
ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ. പ്രതികരണം തേടി വിളിക്കുമ്പോ ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് ചോദ്യത്തിനോട് പ്രതികരിക്കുമ്പോഴാണ് ജി സുധാകരൻ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ആദ്യം നിങ്ങൾ അവനെ ജേണലിസം പഠിപ്പിക്കണമെന്നും സുധാകരൻ ക്ഷുഭിതനായി പറഞ്ഞു. വീട്ടിൽ അനുമതിയില്ലാതെ കയറി രഹസ്യസംഭാഷണം കേൾക്കുന്നയാളാണെന്നായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. തന്‍റെ വീട്ടിൽ കയറാൻ അനുവാദം വേണമെന്ന് ജി സുധാകരൻ പറഞ്ഞു. അനുവാദം ഇല്ലാതെ തന്‍റെ വീട്ടിൽ വരാൻ പാടില്ലെന്നും സുധാകരൻ ആവർത്തിച്ച് പറഞ്ഞു. നിങ്ങൾ വരാൻ പാടില്ലെന്ന് […]
The post ‘ആദ്യം അവനെ നിങ്ങള് ജേണലിസം പഠിപ്പിക്ക്’; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ appeared first on Kairali News | Kairali News Live.
