
മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി റാപ്പര്‍ വേടൻ. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവാർഡ് കിട്ടാൻ ഒരേയൊരു കാരണക്കാരൻ തന്റെ അപ്പനാണെന്നും വേടൻ വേദിയില്‍ പറഞ്ഞു. തൻ്റെ അപ്പനെ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു വേടൻ അപ്പനോട് നന്ദി പറഞ്ഞത്. സ്വന്തം ആരോഗ്യവും താല്പര്യങ്ങളും മാറ്റിവെച്ച് തന്നെ വളർത്താനായി അദ്ദേഹം ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്ന് വേടൻ വികാരാധീനനായി പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് അപ്പൻ വെള്ളമുണ്ടും പുതിയ വസ്ത്രങ്ങളും ധരിച്ച് ഇത്ര സുന്ദരനായി ഒരുങ്ങി വരുന്നത് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ALSO […]
The post ‘ആദ്യമായാണ് വെള്ള മുണ്ട് ധരിച്ച് ഒരുങ്ങി കാണുന്നത്, പുരസ്‌കാരം ലഭിക്കാൻ ഒരേ ഒരു കാരണം എൻ്റെ അപ്പൻ’; വേടൻ appeared first on Kairali News | Kairali News Live.
