
കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനമായത്. നവീകരണത്തിന് 18 കോടി രൂപയും ഗ്യാരേജ് നിർമാണത്തിന് മൂന്നു കോടിയും അനുവദിച്ചതായി അറിയിച്ചു. 27ന് വൈകിട്ട് 4നാണ് ഉദ്ഘാടന സമ്മേളനം. ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി-വ്യവസായി സംഘടന ഭാരവാഹികൾ, കെഎസ്ആർടിസി ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. പുതിയ ബസ് സ്റ്റാൻഡിന്റെ ത്രിമാന മാതൃക യാത്രക്കാർക്കും പൊതുജനങ്ങൾക്കും കാണുന്നതിനായി […]
The post ‘കുറച്ച് മോഡേണായേക്കാം…’ കൊട്ടാരക്കര ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം 27ന്; നടപ്പിലാകുന്നത് 18 കോടിയുടെ പദ്ധതി appeared first on Kairali News | Kairali News Live.
