
കൊച്ചു കേരളം എന്ന അപകർഷതാ ബോധം ഇനി വേണ്ടെന്നും മഹത്തായ കേരളം എന്ന ആത്മവിശ്വാസവും അഭിമാനബോധവുമാണ് നമുക്ക് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം കേരള പഠനകോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വികസനം ഉറപ്പാക്കുമെന്നും അതാണ് നമ്മുടെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും നാം മുന്നോട്ട് പോകേണ്ടതുണ്ട്. കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കി പണിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ പുരോഗമനപരമായി മുന്നോട്ട് നയിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. […]
The post ‘കൊച്ചു കേരളമെന്ന അപകർഷതാ ബോധം ഇനി വേണ്ട; മഹത്തായ കേരളമെന്ന അഭിമാനബോധം ഉണ്ടാകണം’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
