
മലയാള സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സോനാ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല പൊതുകാര്യങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. സിനിമാറ്റോഗ്രാഫറായ ഉദയൻ അമ്പാടിയാണ് സോനയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ സോനാ നായർ പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വിവാഹ ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രണയം ഇപ്പോഴും ഉള്ളിലുണ്ടെന്നാണ് സോന പറയുന്നത്. ഉള്ളിൽ പ്രണയമുള്ളതുകൊണ്ടാണ് അഭിനയം കൂടുതൽ മനോഹരമാകുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. […]
The post ‘ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു, ഇപ്പോൾ അതെല്ലാം മാറി’, തുറന്നുപറഞ്ഞ് നടി സോനാ നായർ appeared first on Kairali News | Kairali News Live.
