
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് നേരത്തെ ഉന്നയിച്ചതാണ്. നേരത്തെ ഉണ്ടായിരുന്ന വിമർശനങ്ങളെ സാധൂകരിക്കുന്നതാണ് ഔപചാരിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഷ്പക്ഷതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അടിസ്ഥാന രഹിതമായ വിശദീകരണങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. […]
The post ‘തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണം’; എം എ ബേബി appeared first on Kairali News | Kairali News Live.
