
ചലച്ചിത്ര അക്കാഡമി ഭാരവാഹിത്വത്തിൽ നിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ടാണെന്നും അഭിപ്രായ പ്രകടനത്തിൻ്റെ പേരിലല്ലെന്നും മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്ന പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും […]
The post ‘പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്; നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല’: മന്ത്രി സജിചെറിയാൻ appeared first on Kairali News | Kairali News Live.
