
ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റും എന്ന് അന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും ഇന്ന് എല്ലാവർക്കും വിശ്വസിക്കേണ്ടി വന്നുവെന്നും മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം സിബിജി പ്ലാന്റ് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവമാലിന്യം സംസ്‌കരിച്ച് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവവളവും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ബ്രഹ്മപുരത്ത് ഉദ്‌ഘാടനം ചെയ്തത്. ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റും എന്ന് അന്ന് പറഞ്ഞപ്പോൾ ട്രോളിന്റെ പെരുമഴയായിരുന്നു എന്ന് പറഞ്ഞ മന്ത്രി […]
The post ‘ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റുമെന്ന് പറഞ്ഞപ്പോള്‍ ട്രോളിന്റെ പെരുമഴയായിരുന്നു, ഇപ്പോൾ എല്ലാവർക്കും വിശ്വസിക്കേണ്ടി വന്നു’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
