
2018-ലെ പ്രളയകാലത്ത് നടൻ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോഴുണ്ടായ വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ. എല്ലാം നഷ്ടപ്പെട്ട് മാനസികമായി തകർന്നിരുന്ന ആളുകൾക്കിടയിലേക്ക് മമ്മൂട്ടി എത്തിയതോടെ ക്യാമ്പിന്റെ അന്തരീക്ഷം തന്നെ മാറിയെന്ന് മന്ത്രി പറഞ്ഞു. കൈരളി ന്യൂസിന്റെ മന്ത്രിമാരുമായുള്ള പ്രത്യേക സംവാദ പരിപാടിയായ പബ്ലിക്ക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും കന്നുകാലികളും വാഹനങ്ങളും നഷ്ടപ്പെട്ട്, എന്ത് ചെയ്യണമെന്നറിയാതെ സങ്കടത്തിലും നിലവിളിയിലുമായിരുന്നു ക്യാമ്പിലെ ആളുകൾ കഴിഞ്ഞിരുന്നത്. ആ സമയത്താണ് മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി അവിടേക്ക് […]
The post ‘മമ്മൂട്ടിയുടെ ആ വരവ് ക്യാമ്പിന്റെ മൂഡ് തന്നെ മാറ്റി’; കൈരളി ന്യൂസിന്റെ പബ്ലിക്ക് ഓഡിറ്റിൽ 2018-ലെ പ്രളയകാലം ഓർത്തെടുത്ത് മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.
