
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെ എത്തിച്ചതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് പരിഹസിക്കുന്നവർക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിമർശകർക്കെതിരെ രംഗത്തെത്തിയത്. മഴവില്ലിലെ വർണ്ണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ പാഠപുസ്തകത്തിന് പകരം അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അത്തരക്കാരാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് എത്തിച്ചപ്പോൾ അതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലെ ക്രിയാത്മകമായ പരിഷ്കാരങ്ങളെയും […]
The post ‘മഴവിൽ പഠിപ്പിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്തവർ ഇപ്പോൾ തുഗ്ലക്ക് പരിഷ്കാരമെന്ന് പറയുന്നു’; രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.
