
തനിക്കെതിരെ ചില മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ 10 വർഷമായി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും പിന്തുടർന്ന് ആക്രമിക്കാനുമായി ചില മാധ്യമങ്ങളിൽ പ്രത്യേക ‘ഡെസ്കുകൾ’ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചില മാധ്യമ സ്ഥാപനങ്ങൾ തനിക്കെതിരെ മാത്രം വാർത്തകൾ നിർമ്മിക്കാനായി ‘വീണാ വിരുദ്ധ ഡെസ്കുകൾ’ അല്ലെങ്കിൽ ‘ആരോഗ്യ വകുപ്പ് വിരുദ്ധ ഡെസ്കുകൾ’ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. വിശ്രമമില്ലാതെ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി തന്നെ പിന്തുടർന്ന് […]
The post ‘മാധ്യമ പ്രവർത്തകന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാത്തതിലെ വൈരാഗ്യം’; തനിക്കെതിരെ ചില മാധ്യമങ്ങളിൽ ‘വീണാ വിരുദ്ധ ഡെസ്കുകൾ’ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
