
ശബരിമലയിൽ 2017-ൽ നടന്ന കൊടിമര പുനർപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ശബരിമലയിലെ പഴയ കൊടിമരം തടിയല്ലായിരുന്നുവെന്നും, അത് കോൺക്രീറ്റ് കൊടിമരം ആയിരുന്നുവെന്നും മധുമണിമല കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. ഈ രഹസ്യം തന്ത്രി കണ്ടര് രാജീവര്ക്കും മുൻ മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിക്കും മാത്രമാണ് അറിവുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 1970-ൽ സ്ഥാപിച്ച കൊടിമരം കോൺക്രീറ്റ് നിർമ്മിതമായിരുന്നു. എന്നാൽ 2014-ൽ നടന്ന ദേവപ്രശ്നത്തിൽ, കൊടിമരത്തിന് ജീർണ്ണത ബാധിച്ചുവെന്നും കൃമികൾ കയറിയെന്നും അതിനാൽ അത് മാറ്റി സ്ഥാപിക്കണമെന്നുമാണ് പറഞ്ഞിരുന്നത്,. […]
The post ‘ശബരിമലയിലെ കൊടി മരം കോൺക്രീറ്റായിരുന്നു’; നിർണായക വെളിപ്പെടുത്തലുമായി മധുമണിമല appeared first on Kairali News | Kairali News Live.
