
ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീഴുന്നത് തുടർക്കഥയാകുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ ആർ സി സി ബ്രിഡ്ജാണ് ഇത്തവണ നിർമാണത്തിലിരിക്കെ തകർന്നുവീണത്. 2.89 കോടി രൂപയായിരുന്നു ഈ പാലത്തിന്റെ നിർമാണച്ചെലവായി വകയിരുത്തിയിരുന്നത്. പൊളിഞ്ഞുവീഴുന്ന പഞ്ചവടിപ്പാലങ്ങളുടെ നാടായി ബിഹാർ മാറി. ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്ക് കുറുകേയാണ് പാലം നിർമിച്ചുകൊണ്ടിരുന്നത്. 29 മീറ്റർ ആയിരുന്നു നീളം. കോൺക്രീറ്റിങ് നടക്കുന്നതിനിടെ ആയിരുന്നു അപകടം. വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീണു എന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. മിനിറ്റുകൾക്കകം […]
The post 2.89 കോടിയും ‘വെള്ളത്തിൽ’പ്പോയി; ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം നിലംപൊത്തി appeared first on Kairali News | Kairali News Live.
