
മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഈ മാസം ആദ്യമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാർക്ക് ടോൾ തുക തിരികെ നൽകാൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MSRDC) തീരുമാനിച്ചു. ഒരു ലക്ഷത്തിലധികം വാഹന ഉടമകൾക്കായി 5.16 കോടി രൂപയാണ് റീഫണ്ട് ഇനത്തിൽ നൽകുകയെന്ന് എംഎസ്ആർഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ഖോപ്പോളിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ഏകദേശം 33 മണിക്കൂറോളമാണ് എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടത്. അപകടത്തെത്തുടർന്ന് ഗതാഗതം സ്തംഭിച്ചതോടെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ […]
The post 33 മണിക്കൂർ നീണ്ട ബ്ലോക്ക്; ഒരു ലക്ഷം യാത്രക്കാർക്ക് 5.16 കോടി രൂപ ടോൾ റീഫണ്ട് നൽകുന്നു appeared first on Kairali News | Kairali News Live.
