അംബാസഡർ കുവൈത്ത് എയർവേസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

അംബാസഡർ കുവൈത്ത് എയർവേസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് കുവൈത്ത് എയർവേസ് സർവിസുകൾ പുനരാരംഭിക്കുന്നതിനായുള്ള നീക്കങ്ങൾ നടത്തി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇതിന്റെ ഭാഗമായി അംബാസഡർ പരമിത ത്രിപതി കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്ദിൻ അൽഫഗാനുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും തിരിച്ചും യാത്ര സുഗമമാക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ് വിമാന സർവിസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനെക്കുറിച്ച് കൂടികാഴ്ചയിൽ ചർച്ചകൾ നടത്തിയതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, ഭദ്രത, ക്ഷേമം എന്നിവ എംബസിയുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നതായി അംബാസഡർ പറഞ്ഞു. കുവൈത്ത് വ്യോമാതിർത്തി അടച്ചിടുന്നതും നിലവിലുള്ള പ്രാദേശിക സുരക്ഷാ സാഹചര്യവും കണക്കിലെടുത്ത് എയർലൈൻ കമ്പനികളുമായി എംബസി ഏകോപനം നടത്തിവരികയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അംബാസഡർ കുവൈത്ത് എയർവേസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി —… | Boolokam